ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകൾ പഠിക്കൂ, നാളെയുടെ ബിസിനസ് മാർക്കറ്റ് നിങ്ങളുടെ കൈക്കുള്ളിൽ !

Related Tags:

Digital marketing -The upcoming career in any industry .

നൂതന ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകളുടെ പഠനം വഴി ഓൺലൈൻ മാർക്കറ്റിംങ്ങിൽ പുതിയ അവസരങ്ങൾ നേടാം. മാത്രമല്ല, ഓൺലൈൻ ബിസിനസ് മാർക്കറ്റിംഗ് രംഗത്ത് ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി മൾട്ടിലെവൽ കമ്പനികളിൽ  മികച്ച അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഈ ഡിജിറ്റൽ യുഗത്തിൽ ലോകത്താകമാനം ഉള്ള കസ്റ്റമേഴ്സിന്റെ അടുത്ത് നിങ്ങളുടെ ബിസിനസ്സ് എളുപ്പത്തിൽ എത്തിക്കാൻ ഓൺലൈൻ മാർക്കറ്റിങ് സർവീസുകളുടെ സഹായം കൂടിയേതീരൂ.

ലോകത്തിലെവെച്ച് ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനിയായ ഗൂഗിൾ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ള പ്രധാനപ്പെട്ട കോഴ്സുകളും അവയുടെ സെർറ്റിഫിക്കേഷനും ഇതാ നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു.

1.ഗൂഗിൾ ആഡ്‌സ്

2.ഡിജിറ്റൽ മാർക്കറ്റിംഗ്

3.ഗൂഗിൾ അനലിറ്റിക്സ്

4.ഗൂഗിൾ സെർച്ച്‌

5.ഡിസ്പ്ലേ ആഡ്‌സ്

6.വീഡിയോ ആഡ്‌സ്

7.ഗൂഗിൾ ഷോപ്പിംഗ് ആഡ്‌സ്

8.ഗൂഗിൾ മൊബൈൽ ആഡ്‌സ്

ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്

ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസ്റ്റിട്യൂട്ടിന്റെ കണക്കു പ്രകാരം 1,50,000 ഓളം ഡിജിറ്റൽ മാർക്കറ്റിംഗ് ജോലികളാണ് 2020 ൽ പുതിയതായി ഉണ്ടാകാൻ പോകുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകളിൽ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ആയിരിക്കും കൂടുതൽ ജോലിസാധ്യതകൾ കണക്കാക്കപ്പെടുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

വ്യത്യസ്ത തരം ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകളെകുറിച്ച് കൂടുതൽ അറിയൂ:

  1. സെർച്ച്‌ എൻജിൻ ഒപ്ടിമൈസേഷൻ

സെർച്ച് എൻജിൻ റിസൾട്ട് പേജിൽ ആദ്യ റാങ്കുകളിൽ പ്രത്യക്ഷപെടുന്നതിനുവേണ്ടി സെർച്ച് എൻജിൻ അൽഗോരിതം ഉപയോഗിച്ച് നടത്തുന്ന ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രം ആണ് സെർച്ച്‌ എൻജിൻ ഒപ്ടിമൈസേഷൻ.

  • സെർച്ച് എൻജിൻ മാർക്കറ്റിംഗ്

ഗൂഗിൾ, യാഹൂ തുടങ്ങിയ സെർച്ച് എൻജിനുകളിൽ ഒരു ബിസിനസിനെ പരിപോഷിപ്പിക്കാൻ ആ ബിസിനസ്സിന്റെ സേവനങ്ങളേയും ഉത്പന്നങ്ങളെയും സെർച്ച് എൻജിനുകളിൽ പരസ്യപ്പെടുത്തുന്ന ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് രീതിയാണ് സെർച്ച് എൻജിൻ മാർക്കറ്റിംഗ്.

  • സോഷ്യൽ മീഡിയ മാർക്കറ്റിംഗ്

ഫേസ്ബുക്, ട്വിറ്റെർ, ലിങ്ക്ഡ് ഇൻ , ഇൻസ്റ്റാഗ്രാം തുടങ്ങിയുള്ള സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ ഉപയോഗിച്ച് ബിസിനെസ്സുകൾ ലക്ഷോപലക്ഷം കസ്റ്റമേഴ്സിലേയ്ക്ക് എത്തിക്കുന്ന 21 – ആം നൂറ്റാണ്ടിലെ മികച്ച  മാർക്കറ്റിംഗ് തന്ത്രം ആണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്.

  • ഇമെയിൽ മാർക്കേറ്റനിങ്

ബിസിനെസ്സുകൾ ഓൺലൈൻ ലോകത്തേക്ക് ചേക്കേറാൻ തുടങ്ങിയ സമയം മുതൽ നിലവിലുള്ള രീതി ആണ് ഇമെയിൽ വഴിയുള്ള മാർക്കറ്റിംഗ് അഥവാ ഇമെയിൽ മാർക്കേറ്റനിങ്.

  • കൺടെന്റ് മാർക്കറ്റിംഗ്.

ഉപഭോക്താക്കളെ സംരംഭങ്ങളുമായി കൂടുതൽ അടുത്ത് കൊണ്ടുവരുവാനും വ്യത്യസ്തങ്ങളായ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ എഴുത്ത്‌ വിവരണം ഉപയോഗിച്ചുകൊണ്ടുള്ള  മറ്റൊരു രീതി ആണ് കൺടെന്റ് മാർക്കറ്റിംഗ്.

  • പെ  പെർ ക്ലിക്ക്

ഗൂഗിൾ സെർച്ച് ആഡ്സ്  സർവീസിലൂടെ ബിസിനസ്സിന്റെ  വെബ്‌സൈറ്റിൽ ഓൺലൈൻ വിസിറ്റേഴ്സ് ചെയ്യുന്ന ഓരോ ക്ലിക്കിനും സംരംഭകൻ പണമടയ്ക്കുന്നു . ഈ നൂതന സെർവിസിനെ  പി പി സി  എന്നു പറയുന്നു.

  • അഫിലിയേറ്റ് മാർക്കേറ്റനിങ്

വിൽപ്പനയും ആദായവും ഉയർത്തുവാൻ  ഒരു ഓൺലൈൻ ബിസിനസിനെ മറ്റൊരു മാർക്കറ്റിങ് പ്രൊവൈഡറിനെ ഏൽപ്പിക്കുകയും, വിൽപ്പന നടന്ന അളവിൽ മാത്രം കമ്മീഷൻ പറ്റുന്ന മാർക്കറ്റിംഗ് രീതിയാണ്  അഫിലിയേറ്റ് മാർക്കേറ്റനിങ്.

Key Highlights

  • ഗൂഗിൾ ആഡ്‌സ്
  • ഡിജിറ്റൽ മാർക്കറ്റിംഗ്
  • ഗൂഗിൾ അനലിറ്റിക്സ്
  • ഗൂഗിൾ സെർച്ച്‌
  • ഡിസ്പ്ലേ ആഡ്‌സ്
  • വീഡിയോ ആഡ്‌സ്
  • ഗൂഗിൾ ഷോപ്പിംഗ് ആഡ്‌സ്
  • ഗൂഗിൾ മൊബൈൽ ആഡ്‌സ്

Digital admin

MD & Group CEO

Stay Updated

Download Document×

By submitting any enquiries you are granting Digital Pro School permission to store and process your data as according to our Privacy policy. Your information will never be sold to any third parties, and the data you submit will only be used in relation to your enquiry.

Download Files×